Join News @ Iritty Whats App Group

‘ഉള്ളു നിറയ്ക്കുന്ന അമ്മച്ചിരികൾ ഇനി വാർത്തകളിലെ വസന്തമാകില്ല, പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചിരിക്കുന്നു’; വിമർശിച്ച് എ എ റഹീം

‘ഉള്ളു നിറയ്ക്കുന്ന അമ്മച്ചിരികൾ ഇനി വാർത്തകളിലെ വസന്തമാകില്ല, പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചിരിക്കുന്നു’; വിമർശിച്ച് എ എ റഹീം



സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തിയ സർക്കാർ ഉത്തരവിൽ പ്രതികരിച്ച് സിപിഎം നേതാവ് എ എ റഹീം. വിറയാർന്ന കൈകളിൽ വിടർത്തിപ്പിടിച്ച പെൻഷൻ കാശും, ഉള്ളു നിറയ്ക്കുന്ന അമ്മച്ചിരികളും ഇനി വാർത്തകളിലെ വസന്തമാകില്ല ഇന്ന് എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. 23,10,983 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചിരുന്ന സംവിധാനമാണ് യുഡിഎഫ് സർക്കാർ നിർത്തലാക്കുന്നത് എന്നും എ എ റഹീം വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

വിറയാർന്ന കൈകളിൽ വിടർത്തിപ്പിടിച്ച പെൻഷൻ കാശും, ഉള്ളു നിറയ്ക്കുന്ന അമ്മച്ചിരികളും ഇനി വാർത്തകളിലെ വസന്തമാകില്ല…
അതെ പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചിരിക്കുന്നു.
23,10,983 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചിരുന്ന സംവിധാനമാണ് യുഡിഎഫ് സർക്കാർ നിർത്തലാക്കുന്നത്.

അതേസമയം സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് പുറത്തിറങ്ങി. ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക. സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതിൽ ചെലവ് കൂടുതലാണെന്നും ഉത്തരവിലുണ്ട്. ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.

വിതരണം ചെയ്യാതെ ശേഷിക്കുന്ന പെൻഷൻ തുകകൾ സമയബന്ധിതമായി സർക്കാരിന് തിരിച്ചടയ്ക്കുന്നതിലുള്ള കാലതാമസം, സേവന പോർട്ടലിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ യഥാസമയം നടത്തുന്നതിലെ വീഴ്ച, അതുവഴി ഉണ്ടാകുന്ന Reconciliation സംബന്ധമായ ബുദ്ധിമുട്ടുകൾ, ആധാർ അധിഷ്ഠിത പെൻഷൻ വിതരണം പൂർണമായി നടപ്പിലാക്കാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ വിതരണം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നത്, പെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നതിനായി സഹകരണ സംഘങ്ങൾക്ക് ഇൻസെൻറീവ് ഇനത്തിൽ വരുന്ന ചെലവ്, വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതി തുടരുന്നതിലൂടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫ‍ർ സംബന്ധിച്ച കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്ര സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യം എന്നിവ പരിഗണിച്ചാണ് തീരുമാനം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group