Join News @ Iritty Whats App Group

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം, 'അന്വേഷണത്തിൻ്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നു'

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം, 'അന്വേഷണത്തിൻ്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നു'


തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ‌ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. അപസർപക കഥകൾ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. തെളിവുകൾ പുറത്തുകൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണമില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് അപ്പുറം അന്വേഷണം ഉണ്ടായോ. യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും വാങ്ങിയ കോടികളിൽ അന്വേഷണമില്ല. സിപിഎമ്മിനെ ദുർബലപ്പെടുത്താം എന്ന് കരുതുന്നവർക്ക് ചരിത്രമറിയില്ല. ജന്ദർ മന്ദർ സമരത്തിൽ സിപിഎമ്മിന്റെ പങ്കിന് ശേഷമാണ് ഇഡിയുടെ പുതിയ വിളയാട്ടമെന്നും മുഖപ്രസം​ഗത്തിലുണ്ട്. ഇതരമാധ്യമങ്ങൾക്കും മുഖപ്രസം​ഗത്തിൽ വിമർശനമുണ്ട്.


Post a Comment

أحدث أقدم
Join Our Whats App Group