Join News @ Iritty Whats App Group

‘ഹിജാബ് ഇസ്‌ലാമിന് അനിവാര്യമല്ല, സ്കൂൾ യൂണിഫോം നിർബന്ധം’; യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ ഹർജി തള്ളി ഹൈക്കോടതി

‘ഹിജാബ് ഇസ്‌ലാമിന് അനിവാര്യമല്ല, സ്കൂൾ യൂണിഫോം നിർബന്ധം’; യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ ഹർജി തള്ളി ഹൈക്കോടതി


ഒരു വിദ്യാഭ്യാസ സ്ഥാപനം നിർദ്ദേശിക്കുന്ന വസ്ത്രധാരണരീതിയിൽ മാറ്റം വരുത്താൻ ഒരു വിദ്യാർത്ഥിക്കും അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂൾ നിർദ്ദേശിക്കുന്ന യൂണിഫോമിന് പുറമേ ശിരോവസ്ത്രം ധരിക്കാൻ അപേക്ഷകനെ അനുവദിക്കണമെന്ന് സ്കൂൾ അധികാരികളോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥിനി സമർപ്പിച്ച ഹർജി കോടതി തള്ളി.

പ്രയാഗ്‌രാജിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമാണ് ഹർജി സമർപ്പിച്ചത്. ഹൈസ്‌കൂൾ പാസായ പെൺകുട്ടി അതേ സ്ഥാപനത്തിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥിയാണ്.

സ്കൂൾ നിർദ്ദേശിക്കുന്ന യൂണിഫോമിന് പുറമേ ശിരോവസ്ത്രം ധരിക്കാൻ സ്കൂൾ അധികൃതരോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് മുഖേന പെൺകുട്ടി കോടതിയെ സമീപികുകയായിരുന്നു. ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമിക ആചാരത്തിന്റെ അനിവാര്യ ഭാഗമാണെന്നും അതേ സ്കൂളിൽ ആറാം ക്ലാസ് മുതൽ ഹർജിക്കാരൻ അത് ധരിക്കുന്നുണ്ടെന്നും ഹർജിയിൽ വാദിച്ചു.

എന്നാൽ ‘ഹർജിക്കാരിയുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകളിലെ ഫോട്ടോകൾ തങ്ങൾ പരിശോധിച്ചുവെന്നും അവർ ഒഴികെ, മറ്റൊരു പെൺകുട്ടിയും ശിരോവസ്ത്രം ധരിക്കുന്നില്ല എന്നും ജസ്റ്റിസുമാരായ ജെജെ മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്കാരിയുടെ അതേ മതവിഭാഗത്തിൽപ്പെട്ടവർ പോലും ശിരോവസ്ത്രം ധരിക്കുന്നില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു. ശിരോവസ്ത്രം ധരിക്കുന്നത് അനിവാര്യമായ ഇസ്ലാമിക ആചാരമാണെന്ന വാദവും കോടതി തള്ളി.

സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഏകീകൃത വസ്ത്രധാരണ രീതിയാണ് ഉള്ളതെന്നും സ്കൂൾ വാദിച്ചു. വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾ സ്കൂളിൽ ചേരുന്നുണ്ടെന്നും ഒരു വിദ്യാർത്ഥിക്ക് യൂണിഫോമിന്റെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകുന്നത് സ്ഥാപനത്തിന്റെ അച്ചടക്കത്തെയും വസ്ത്രധാരണ രീതിയുടെ ഏകീകൃതതയെയും ദുർബലപ്പെടുത്തുമെന്നും സ്കൂൾ വാദിച്ചു. സംസ്ഥാന സർക്കാരും സിബിഎസ്ഇയും ഹർജിയെ എതിർത്തു.

Post a Comment

أحدث أقدم
Join Our Whats App Group