Join News @ Iritty Whats App Group

വിദ്യാര്‍ഥികള്‍ സമൂഹ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നവരാവണം: ആര്‍ച്ച്‌ ബിഷ്‌പ്പ് മാര്‍ ജോസഫ്‌ പാംപ്ലാനി

വിദ്യാര്‍ഥികള്‍ സമൂഹ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നവരാവണം: ആര്‍ച്ച്‌ ബിഷ്‌പ്പ് മാര്‍ ജോസഫ്‌ പാംപ്ലാനി


ശ്രീകണ്‌ഠാപുരം: ലോകത്തില്‍ മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന മാതാപിതാക്കളുള്ള ഏക നാടാണ്‌ കേരളവും അവിടെ വസിക്കുന്ന മലയാളി ജനസമുഹമെന്നും മറ്റു രാജ്യങ്ങളില്‍ മക്കള്‍ക്ക്‌ പതിനെട്ട്‌ വയസ്‌ തികയുന്നതോടുകൂടി മാതാപിതാക്കള്‍ അവരെ സ്വതന്ത്രരായി ജീവിക്കാകാന്‍ അനുവദിക്കണമെന്നുള്ള നിയമ വ്യവസ്‌ഥയാണുള്ളത്‌.മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന മാതാപിതാക്കളെ ഒരിക്കലും അവഗണിക്കരുതെന്നും അവരെ ചേര്‍ത്ത്‌ പിടിച്ചുള്ള ജീവിതമാണ്‌ മക്കള്‍ക്ക്‌ വേണ്ടതെന്നും തലശേരി അതിരുപത ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പാംപ്ലാനി പറഞ്ഞു.

ചെമ്പേരി വിമല്‍ ജ്യോതിയില്‍ നടന്ന ബിരുദധാന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഞ്ചിനീയറിംഗ്‌ ബിരുദം കരസ്‌ഥമാക്കിയ നിങ്ങളുടെ പഠനത്തിന്റെ അവസാനമല്ലന്നും ഇത്‌ നിങ്ങളുടെ നേട്ടങ്ങളുടെ പുതിയ തുടക്കമാണന്നും നിങ്ങള്‍ വെറും വാതിലുകള്‍ മാത്രമാണ്‌ തുറന്നതെന്നതെന്നും കുട്ടികളെ അറിയിച്ചു. ജീവിതത്തിന്റെ തുടര്‍ നേട്ടങ്ങള്‍ക്കായി ഒരു വാതില്‍ തുറക്കുന്നതിന്റെ നേട്ടമാണ്‌ കോണ്‍വൊക്കേഷനിലുടെ നിങ്ങളുടെ ഭാവിയുടെ വാതില്‍ തുറന്നിരിക്കുന്നതെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ അറിയിച്ചു. ഈ ചക്രവാളത്തില്‍ നിങ്ങള്‍ എത്രകാലം നില്‍ക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ നിങ്ങളാണ്‌. എഞ്ചിനീയറിംഗ്‌ മേഖലയില്‍ ഒരേ സമയം നിങ്ങള്‍ എത്രത്തോളം വിജയകരമായി തുടരുമെന്നതും നിങ്ങളുടെ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ നിങ്ങള്‍ ചെലുത്താന്‍ പോകുന്ന യഥാര്‍ത്ഥ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ വിദ്യാര്‍ഥികളോട്‌ അദ്ദേഹം പറഞ്ഞു, മക്കള്‍ ഒരു പ്ര?ഫഷണലാകാന്‍ പ്രയേത്നിക്കുന്നത്‌ മാതാപിതാക്കളാണന്ന്‌ മക്കള്‍ മനസിലാക്കണമെന്നും നിങ്ങള്‍ ഒരുപാട്‌ പരീക്ഷണങ്ങളിലൂടെയും കഷ്‌ടപ്പാടുകളിലൂടെയും കടന്നുപോയി എന്നതും പഠന പരിപാടികളില്‍, നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതും, വരും ദിവസങ്ങളിലും അതേ ബുദ്ധിമുട്ടുകള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നത്‌ ഉറപ്പാണന്നും ബിഷപ്പ്‌ പറഞ്ഞു. ബിരുദ ധാരികളായി സമൂഹത്തിലിറങ്ങുന്നവര്‍ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും പുലര്‍ത്തുന്ന എന്‍ജിനീയര്‍മാരായി വളരണമെന്ന്‌ തലശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പാംപ്ലാനി പറഞ്ഞു. മാതാപിതാക്കളെ സ്‌നേഹിക്കുകയും സമൂഹത്തിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുകയും ചെയ്ുയന്നവരാകണം ബിരുദം നേടുന്ന ഓരോ വിദ്യാര്‍ഥിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഉദ്‌ഘാടന ചടങ്ങില്‍ മതാപിതാക്കളെയും കോളേജ്‌ അധ്യാപകരേയും ജീവനക്കാരേയും ബിഷപ്പ്‌ അഭിനന്ദിച്ചു. ചടങ്ങില്‍ 400 വിദ്യാര്‍ഥികള്‍ ബിരുദ സര്‍ട്ടിഫിക്കേറ്റ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ പാബ്ലാനിയില്‍ നിന്നും ഏറ്റുവാങ്ങി. കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ബെന്നി ജോസഫ്‌ സ്വാഗതം പറഞ്ഞു. കോളജ്‌ മാനേജര്‍ ഫാ. ജെയിംസ്‌ ചെല്ലംകോട്‌ ബിരുദധാരികള്‍ക്ക്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു. ഡോ. അനുഷ ചാക്കോ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group