Join News @ Iritty Whats App Group

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് പൊതുദര്‍ശനത്തിനിടെ

ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി; ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് പൊതുദര്‍ശനത്തിനിടെ


കാസർകോട്: ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കിയതായി ഗുരുതര പരാതി. ചിറ്റാരിക്കാല്‍ സ്വദേശി പനച്ചിക്കല്‍ പി.സി.തോമസിന്റെ (86) മൃതദേഹമാണ് മാറി നല്‍കിയത്. കണ്ണൂർ കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രി അധികൃതർക്കാണ് വീഴ്ച സംഭവിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന തോമസ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. തുടർന്ന് ഇന്ന് രാവിലെയോടെ മൃതദേഹം വീട്ടിലെത്തിച്ച്‌ പൊതുദർശനത്തിന് വെച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് ആളെ മാറിപ്പോയ വിവരം മനസ്സിലായത്.

ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് തോമസിന്റെ യഥാർത്ഥ മൃതദേഹം വീട്ടില്‍ എത്തിച്ചു നല്‍കുകയുമായിരുന്നു. സംഭവം കാരണം  ഉച്ചയ്ക്ക് 2.30-ന് നടക്കേണ്ടിയിരുന്ന സംസ്കാര ചടങ്ങുകള്‍ വൈകിട്ടത്തേക്ക് മാറ്റി വെക്കേണ്ടി വന്നു.

മോർച്ചറി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് മൃതദേഹം മാറിപ്പോകാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം.

Post a Comment

أحدث أقدم
Join Our Whats App Group