സ്‌കൂളുകളിലെ ക്വിസ് മത്സരത്തിന് സവർക്കറെ പുകഴ്ത്തുന്ന ചോദ്യം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി
സ്‌കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയതിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടി. ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിച്ച വ്യക്തി ആരെന്ന ചോദ്യത്തിന് വി.ഡി. സവർക്കറെന്ന ഉത്തരവും നൽകിയിട്ടുണ്ട്.
വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടുകയായിരുന്നു. കാസർകോട് ജില്ലയിലെ കുമ്പള, ഉപ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിലാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് എഇഒ മാരോടും തയ്യാറാക്കിയ അധ്യാപകരോടും വിശദീകരണം തേടിയിട്ടുണ്ട്. പ്രതിപക്ഷം ഇത് രാഷ്ട്രീയ ആയുധമായി ഉയർത്തുന്നതോടെ സർക്കാർ പ്രതിരോധത്തിലായിട്ടുണ്ട്.സംഭവത്തിൽ എഇഒ മാരോടും ചോദ്യാവലി തയ്യാറാക്കിയ അധ്യാപകരോടും വിശദീകരണം തേടിയിട്ടുണ്ട്.
إرسال تعليق