'തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും'; മൂവാറ്റുപുഴ ജില്ലക്കായി വിട്ടുകൊടുക്കില്ലെന്ന് മോൻസ് ജോസഫ്
ഇടുക്കി: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ വിരുദ്ധ അഭിപ്രായവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ ജില്ലക്കായി തൊടുപുഴ വിട്ടുനൽകില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് പറിച്ചെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് നേരത്തെ തന്നെ മുന്നണിയിൽ അറിയിച്ചതാണെന്നും പുതിയ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കേണ്ടത് യുഡിഎഫിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ എംഎൽഎയായിരുന്ന ജോസഫ് വാഴക്കൻ മുമ്പ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചതാണെന്നും അക്കാലത്ത് തന്നെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സർക്കാർ മറുപടി നൽകിയിരുന്നെന്നും മോൻസ് ജോസഫ് പറഞ്ഞു.
Post a Comment