Join News @ Iritty Whats App Group

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി, നാടകീയ രംഗങ്ങൾ

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി, നാടകീയ രംഗങ്ങൾ


ദില്ലി: 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടപെട്ടിട്ടും വന്ദേമാതരം പൂർണ്ണ ആലാപനം നടന്നു. വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് മൂവരുടെയും പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഖർഗെയും അതൃപ്തി വ്യക്തമാക്കിയെങ്കിലും ഗായകസംഘം വന്ദേമാതരം പൂർണമായും ആലപിക്കുകയായിരുന്നു.

എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നി‌ർത്താൻ ആവശ്യപ്പെട്ടിട്ടും അത് മുഖവിലയ്ക്കെടുക്കാതെ വന്ദേമാതരം പൂർണമായും ആലപിക്കുകയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് പാടേണ്ടത് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ഉത്തരവിട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അതേസമയം, വന്ദേമാതരത്തിലെ നിലപാട് കോൺഗ്രസ് പാർലമെൻ്റിൽ വ്യക്തമാക്കിയതാണെന്നും എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനം വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. സംഭവത്തില്‍ പ്രതികരിക്കാതെ പി സി വിഷ്ണുനാഥ്‌ ഒഴിഞ്ഞുമാറി.

Post a Comment

Previous Post Next Post
Join Our Whats App Group