യുവജനങ്ങളുടെ പരാതികള്‍ക്ക് സൗജന്യ നിയമസഹായവുമായി യുവജന കമ്മിഷൻ
കണ്ണൂർ: യുവജനങ്ങളുടെ പരാതികളില്‍ സൗജന്യ നിയമ സഹായം ലഭ്യമാക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ വേതന കുടിശ്ശിക ലഭ്യമാകാത്ത സാഹചര്യം, അധിക സമയ ജോലിക്ക് വേതനം നല്‍കാത്ത സംഭവങ്ങള്‍ തുടങ്ങി നിരവധി പരാതികളാണ് യുവജന കമ്മിഷന് മുമ്പാകെയെത്തുന്നത്.
വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പിനിരയാകുന്ന കേസുകളുമേറിവരികയാണ്.
സംസ്ഥാന യുവജന കമ്മിഷൻ കണ്ണൂർ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ ജില്ലാ അദാലത്തില്‍ 17 പരാതികള്‍ പരിഗണിച്ചു. എട്ട് പരാതികള്‍ പരിഹരിച്ചു. ഒൻപത് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയ മൂന്ന് പരാതികള്‍ ലഭിച്ചു. യുവജന കമ്മിഷനംഗം പി.പി രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ എ. ഷഹൻഷാ, ലീഗല്‍ അഡ്വൈസർ അഡ്വ. പി. കൃഷ്ണപ്രസാദ്, അസി. പി. അഭിഷേക് എന്നിവരും പങ്കെടുത്തു.
Post a Comment