Join News @ Iritty Whats App Group

ഓണ പരീക്ഷയിൽ മാറ്റം; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

ഓണ പരീക്ഷയിൽ മാറ്റം; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി



സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21-നാണ് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയത്ത് പരീക്ഷ വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ടൈംടേബിള്‍ പുനക്രമീകരിച്ചത്. ഇതിന്റെ ഭാഗമായാണ് പരീക്ഷ മാറ്റിവക്കാന്‍ തീരുമാനിച്ചത്. പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്‌കൂളുകള്‍ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് നടത്താനാണ് തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group