Join News @ Iritty Whats App Group

പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം;മല്ലികാർജുൻ ഖർഗെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം; നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും: കെ. സി. വേണുഗോപാൽ

പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം;മല്ലികാർജുൻ ഖർഗെ അപമാനിതനായതിൽ പ്രധാനമന്ത്രി മാപ്പ് പറയണം; നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും: കെ. സി. വേണുഗോപാൽ


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അപമാനിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ ആസ്ഥാനങ്ങളിൽ വൈകീട്ട് പ്രതിഷേധ പരിപാടികൾ നടത്തുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവമാണ് വിവാദമായത്. കഴിഞ്ഞ ശനിയാഴ്ച മല്ലികാർജുൻ ഖർഗെയുടെ പ്രസംഗം നടന്ന വേദി ശ്രീറാം സേന ധർമ്മാർത്ഥ് സേവ ന്യാസ് എന്ന സംഘടന ശുദ്ധീകരിച്ചിരുന്നു.

ദളിതനായതിനാലാണ് തനിക്ക് വിവേചനം നേരിട്ടതെന്ന് ആരോപിച്ച ഖർഗെ, രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും രാജ്യസഭയിൽ ശക്തമായി പ്രതികരിച്ചു. സംഭവത്തെ കേന്ദ്രമന്ത്രി ജെ പി നദ്ദയും രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണനും അപലപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group