Join News @ Iritty Whats App Group

രാവിലെ കൂടി, ഉച്ചയോടെ ഇടിഞ്ഞു; ഒറ്റയടിക്ക് സ്വര്‍ണത്തിന് കുറഞ്ഞത് 1120 രൂപ

രാവിലെ കൂടി, ഉച്ചയോടെ ഇടിഞ്ഞു; ഒറ്റയടിക്ക് സ്വര്‍ണത്തിന് കുറഞ്ഞത് 1120 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം കൈവരിച്ച സ്വർണം ഉച്ചയോടെ കുത്തനെ താഴ്ന്നു.

രാവിലെ പവന് 200 രൂപ വർധിച്ച്‌ 1,13,760 രൂപയിലെത്തിയ സ്വർണം ഉച്ചയായപ്പോള്‍ 1120 രൂപയാണ് കുറഞ്ഞത്.
നിലവില്‍ ഒരു പവൻ സ്വർണത്തിന്റെ വില 1,12,640 രൂപയാണ്. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,080 രൂപയുമായി. ഇന്നലെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും കൂടിയിരുന്നു. അപ്പോള്‍ പവൻ വില 1,13,560 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിഅന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,377.63 ഡോളറാണ് നിരക്ക്. ഈ വർഷത്തെ റെക്കോഡ് വില ജനുവരി 29നായിരുന്നു. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. കല്യാണവീട്ടുകാർക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group