‘ടെലിപ്രോംപ്റ്റർ ഉണ്ടാകില്ല’: മോദിയെയും അമിത് ഷായെയും വന്ദേമാതരം മുഴുവനായി ആലപിക്കാൻ വെല്ലുവിളിച്ച് സഞ്ജയ് റാവത്ത്
ന്യൂഡൽഹി: ദേശീയ ഗാനമായ “വന്ദേമാതരം” ചൊല്ലുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പരിഹസിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റൗട്ട്. ടെലിപ്രോംപ്റ്റർ ഉപയോഗിക്കാതെ അതിന്റെ പൂർണ്ണ പതിപ്പ് ആലപിക്കാനാണ് എംപി വെല്ലുവിളിച്ചത്.
‘ആദ്യം മോദിജി മുന്നോട്ടുവന്ന് വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ, പക്ഷേ, ടെലിപ്രോംപ്റ്ററിൽ നോക്കരുത്. ജയ്ഷായും മോദിജിയും പിന്നെ അമിത് ഷായും ജിതൻ റാം മാഞ്ചിയും എല്ലാവരും മുഴുവൻ ആലപിക്കട്ടെ. എല്ലാവരും മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് വരൂ. അവിടെ ഞങ്ങൾ നിങ്ങൾക്ക് വേദിയൊരുക്കാം. പക്ഷേ, അവിടെ ടെലിപ്രോംപ്റ്റർ ഉണ്ടാകില്ല’ പ്രധാനമന്ത്രി മോദിയുടെ 12 വർഷത്തെ ഭരണകാലത്ത് എന്താണ് വിലകുറഞ്ഞതെന്ന് ചോദ്യം ചെയ്തുകൊണ്ട്, പണപ്പെരുപ്പത്തെയും സാധാരണ പൗരന്മാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെയും കുറിച്ച് കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് റാവത്ത് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937ലെ പ്രമേയം പിന്തുടരാനാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി നേരത്തെ തീരുമാനിച്ചത്. ഇതിനെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. വിവാദം തുടരുന്നതിനിടെയാണ് വന്ദേമാതരം പൂർണമായി ആലപിക്കാൻ സഞ്ജയ് റാവത്ത് വെല്ലുവിളിയുമായി രംഗത്തെത്തിയത്.
Post a Comment