Join News @ Iritty Whats App Group

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈയാഴ്ച ബാങ്കുകൾ പ്രവര്‍ത്തിക്കുക മൂന്ന് ദിവസം മാത്രം!

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈയാഴ്ച ബാങ്കുകൾ പ്രവര്‍ത്തിക്കുക മൂന്ന് ദിവസം മാത്രം!


സംസ്ഥാനത്ത് ഈയാഴ്ച ബാങ്കുകൾ പ്രവര്‍ത്തിക്കുക മൂന്ന് ദിവസം മാത്രം. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും മുന്‍പ് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ നാളെ തന്നെ ഇടപാട് നടത്താന്‍ ശ്രമിക്കേണ്ടതാണ്.

ഈയാഴ്ച ബാങ്കുകൾ മൂന്ന് ദിവസം മാത്രമേ പ്രവർത്തിക്കൂ. ഉത്രാടവും തിരുവോണവും പ്രമാണിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിലും ശ്രീനാരായണ ഗുരു ജയന്തി ദിനമായ വെള്ളിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. അതിനാൽ തിരുവോണത്തിന് ശേഷം വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമേ നേരിട്ടുള്ള ബാങ്ക് ഇടപാടുകൾ നടത്താനാകൂ. എന്നാൽ ഓൺലൈൻ ഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല.

Post a Comment

Previous Post Next Post
Join Our Whats App Group