Join News @ Iritty Whats App Group

ഇരട്ട ചക്രവാതച്ചുഴി: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്; കടലാക്രമണ-കള്ളക്കടൽ മുന്നറിയിപ്പ്


ഇരട്ട ചക്രവാതച്ചുഴി: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്; കടലാക്രമണ-കള്ളക്കടൽ മുന്നറിയിപ്പ്


ഇരട്ട ചക്രവാതച്ചുഴി: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്; കടലാക്രമണ-കള്ളക്കടൽ മുന്നറിയിപ്പ് 

തിരുവനന്തപുരം: ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 7 മുതൽ 11 വരെ വ്യാപകമായ മിതവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ‘റെഡ് അലർട്ട്’ ഉൾപ്പെടെയുള്ള കർശന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.(Kerala Rain Update IMD Issues Red Alert In Four Districts )Tourist Destinations


കുറഞ്ഞ സമയത്തിനുള്ളിൽ വൻ മഴ പെയ്യുന്ന പ്രതിഭാസം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും കാരണമായേക്കാം. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.


റെഡ് അലർട്ട്

ഓഗസ്റ്റ് 7: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.


ഓഗസ്റ്റ് 7: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.News


മഞ്ഞ അലർട്ട്

ഓഗസ്റ്റ് 7: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്.


ഓഗസ്റ്റ് 8: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.


ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ് പ്രകാരം തീരപ്രദേശങ്ങളിൽ ‘കള്ളക്കടൽ’ പ്രതിഭാസത്തിന് സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിലെ തീരങ്ങളിൽ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ഇന്ന് വൈകുന്നേരം 5.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് രാത്രി 11.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിshieldsക്കാനും സാധ്യത പ്രവചിക്കുന്നു.Weather

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 7, 8 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ ദിവസങ്ങളിൽ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.


നദികൾ മുറിച്ചുകടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള കളികളും പൂർണ്ണമായി വിലക്കിയിരിക്കുന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യുക. അടച്ചുറപ്പില്ലാത്ത വീടുകളിൽ ഉള്ളവർ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറണം

Post a Comment

أحدث أقدم
Join Our Whats App Group