കൂട്ടുപുഴ പേരട്ട തൊട്ടിപ്പാലത്ത് വീടുകളില്‍ വെള്ളം കയറി; 26 പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഇരിട്ടി: ശക്തമായ മഴയെ തുടര്‍ന്ന് ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ സമീപത്തെ നൂറുല്‍ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തി. 19 മുതിര്‍ന്നവരും 7 കുട്ടികളും ഉള്‍പ്പെടെ 26 പേരെയാണ് മാറ്റിത്താമസിപ്പിച്ചത്.
Post a Comment