Join News @ Iritty Whats App Group

കൊട്ടിയൂർ പാൽച്ചുരത്ത് വൻ മലയിടിച്ചിൽ; ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു

കൊട്ടിയൂർ പാൽച്ചുരത്ത് വൻ മലയിടിച്ചിൽ; ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു


കൊട്ടിയൂർ: കനത്ത മഴയെ തുടർന്ന് കൊട്ടിയൂർ പാൽച്ചുരത്ത് വൻ മലയിടിച്ചിൽ. പാൽച്ചുരം ചെകുത്താൻതോടിന് സമീപമാണ് ഇന്ന് രാവിലെ കല്ലും മണ്ണും ഇടിഞ്ഞുവീണത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡിലേക്ക് വൻതോതിൽ മണ്ണും പാറക്കല്ലുകളും പതിച്ചതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.News


പ്രദേശത്ത് ഇപ്പോഴും മോശം കാലാവസ്ഥ തുടരുകയാണ്. ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ചുരം വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും, വാഹന യാത്രക്കാർ കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

Post a Comment

Previous Post Next Post
Join Our Whats App Group