Join News @ Iritty Whats App Group

കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി 17കാരൻ നാടുവിട്ട സംഭവം; ശിവസൂര്യയെപ്പോലൊരാളെ കണ്ടെന്ന് വാർത്തയ്ക്ക് താഴെ കമന്റ്, ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത്

കാശിക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി 17കാരൻ നാടുവിട്ട സംഭവം; ശിവസൂര്യയെപ്പോലൊരാളെ കണ്ടെന്ന് വാർത്തയ്ക്ക് താഴെ കമന്റ്, ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത്

കണ്ണൂർ: കണ്ണൂരിലെ 17കാരൻ ശിവസൂര്യ നാടുവിട്ട സംഭവത്തിൽ നിർ‌ണായക വിവരം പുറത്ത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ വന്ന കമന്‍റിലൂടെയാണ് ശിവസൂര്യ എവിടെയെന്ന സൂചന ലഭിച്ചിരിക്കുന്നത്. ശിവസൂര്യയെ പോലൊരാളെ കണ്ടതായി പാലക്കാട് സ്വദേശി വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു. തുടർന്ന് ശിവസൂര്യയെ തേടി ചൊക്ലി പൊലീസ് ഒറ്റപ്പാലത്ത് എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലെ വാർത്തക്ക് താഴെയായിരുന്നു കമന്‍റ്. ബസിൽ ഒറ്റപ്പാലത്ത് ഇറങ്ങുന്നത് കണ്ടെന്ന് ബന്ധുക്കളെ അറിയിച്ചു. മൊബൈൽ ഫോൺ വാങ്ങിവച്ചതോടെയാണ് ശിവസൂര്യ നാടുവിട്ടത്. കാശിക്ക് പോവുകയാണെന്ന് കുറിപ്പെഴുതി വെച്ചിട്ടാണ് ശിവസൂര്യ നാട് വിട്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group