Join News @ Iritty Whats App Group

എല്ലാ പൈലറ്റുമാരേയും നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരാക്കും; കടുപ്പിച്ച് എയർ ഇന്ത്യ

എല്ലാ പൈലറ്റുമാരേയും നിർബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയരാക്കും; കടുപ്പിച്ച് എയർ ഇന്ത്യ


ആകാശച്ചുഴിയിൽപ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കി എയർ ഇന്ത്യ. എല്ലാ പൈലറ്റുമാരും നിർബന്ധിത പരിശോധന പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

‘ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നൽകിയ നിർദേശപ്രകാരങ്ങൾക്കപ്പുറത്തുള്ള സുരക്ഷയും പ്രൊഫഷണലിസവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ പൈലറ്റുമാരേയും നിലവിലെ നിയമങ്ങൾക്കനുസൃതമല്ലാത്ത ലഹരിമരുന്നുകളോ മറ്റേതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയരാക്കും’ നിർബന്ധിത പരിശോധന ഓഗസ്റ്റ് 13 മുതൽ പ്രാബല്യത്തിൽ വരുമെന്നും കമ്പനി അറിയിച്ചു.

‘ദശാബ്ദങ്ങളായി ഇന്ത്യൻ വ്യോമയാനമേഖലയുടെ പതാകവാഹകരായിരുന്നു എയർ ഇന്ത്യ. ലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസം നേടിയെടുക്കാൻ ഞങ്ങൾക്കായി. ഈ വിശ്വാസമാണ് ഞങ്ങളുടെ സമ്പത്ത്. അത് നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്’ സന്ദേശത്തിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group