ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു
കണ്ണൂർ: ബൈക്ക് യാത്രയ്ക്കിടയില്‍ കുഴഞ്ഞുവീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മയ്യില്‍ കയരളം ഒറപ്പടി സ്വദേശിയും ഇപ്പോള്‍ ചാലാട് ഹിറ മസ്‌ജിദിന് സമീപം നൂറുദീൻ വില്ലയില്‍ താമസക്കാരനുമായ നാദിർ നൂറുദീനാ (42) ണ് മരിച്ചത്.
ചാലാട് നിന്നു കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച്ചവൈകിട്ട് 5.30 ഓടെ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. തുടർന്ന് ചാല മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഒറപ്പടിയിലെ തെക്കേടത്ത് വീട്ടിലെ പരേതനായ കെ.പി നൂറുദീന്റെയും നദീറയുടെയും മകനാണ്. ഭാര്യ : ഐന. മക്കള്‍: നാദിയ, നൂറുദ്ദീൻ.
إرسال تعليق