Join News @ Iritty Whats App Group

നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി 'യാസീൻ' ബസ്; ആശുപത്രിയിലെത്തിച്ചത് മിനിറ്റുകൾക്കുള്ളിൽ

നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി 'യാസീൻ' ബസ്; ആശുപത്രിയിലെത്തിച്ചത് മിനിറ്റുകൾക്കുള്ളിൽ


ഉരുവച്ചാൽ: ഓടുന്ന ബസിൽ നെഞ്ചുവേദന അനുഭവപ്പെട്ട് യാത്രക്കാരിയെ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിച്ച് ജീവൻ കാത്ത് 
യാസീൻ ബസിലെ ജീവനക്കാർ മാതൃകാപരമായ ഈ പ്രവർത്തിയിലൂടെ കൈയടി നേടുന്നത്.
യാത്രയ്ക്കിടെ യാത്രക്കാരിക്ക് പെട്ടെന്ന്
നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അവസ്ഥ മനസ്സിലാക്കിയ ജീവനക്കാർ മറ്റ് സ്റ്റോപ്പുകൾ ഒഴിവാക്കി ബസ് നേരിട്ട് ഉരുവച്ചാൽ ഐ.എം.സി (IMC) ആശുപത്രിയുടെ മുന്നിലേക്ക് കുതിച്ച് എത്തുകയായിരുന്നു.
ആശുപത്രിക്ക് മുന്നിലെത്തിയ ബസിൽ നിന്ന് ജീവനക്കാരും സഹയാത്രികരും ചേർന്ന് രോഗിയെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പ്രഥമ ചികിൽസ നൽകിയ ശേഷം കണ്ണൂർ എ കെ ജി ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

أحدث أقدم
Join Our Whats App Group