Join News @ Iritty Whats App Group

ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയും ജലപീരങ്കി; കെപിസിസി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് മോദിയുടെ വീടിന് മുന്നിലെ സമരത്തിൽ പ്രതിഷേധിച്ച്

ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയും ജലപീരങ്കി; കെപിസിസി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് മോദിയുടെ വീടിന് മുന്നിലെ സമരത്തിൽ പ്രതിഷേധിച്ച്


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും എതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന് നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും തിരുവന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങി നിരവധി നേതാക്കൾ നിൽക്കുമ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ദില്ലിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺ​ഗ്രസ് സമരത്തിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തിയത്. മാർച്ചിനെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. അതേസമയം, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാട‌നം ചെയ്തു. ജനാധിപത്യം അട്ടിമറിക്കാൻ സമ്മതിക്കില്ലെന്നും നടന്നത് മോദിയെ ആക്രമിക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

Post a Comment

أحدث أقدم
Join Our Whats App Group