Join News @ Iritty Whats App Group

വിഴിഞ്ഞം ഓഹരി വിൽപ്പനയിൽ ദുരൂഹത, വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി; ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്

വിഴിഞ്ഞം ഓഹരി വിൽപ്പനയിൽ ദുരൂഹത, വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി; ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്


വി. ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ് എംഎൽഎ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലും നടക്കുന്ന സ്ഥിതിയാണെന്ന് റിയാസ് ആരോപിച്ചു.

വിഴിഞ്ഞത്തെ ഓഹരി വിൽപനയിൽ വരെ ദുരൂഹതയുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയായ വി. ഡി. സതീശനാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. വിഴിഞ്ഞം ഓഹരി വിൽപ്പനയിലടക്കം പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണത്തിലേറി ഒന്നര മാസത്തിനകം സർക്കാരിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും റിയാസ് ആരോപിച്ചു. കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴി വിട്ട പരിഗണനയെന്നാണ് കോൺഗ്രസ്‌ നേതൃത്വം പറയാതെ പറയുന്നതെന്നാണ് റിയാസിന്റെ ആരോപണം.

Post a Comment

أحدث أقدم
Join Our Whats App Group