ഭക്‌തരെ വരവേല്‍ക്കാന്‍ ഒരുങ്ങി കണ്ണൂരിലെ നാലമ്പലങ്ങള്‍
കര്‍ക്കിടക മാസം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍ ഭക്‌തരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.
സമീപ വര്‍ഷങ്ങളില്‍ രാമായണമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പല ദര്‍ശനത്തിന് കണ്ണൂരിലെ ക്ഷേത്രങ്ങളിലേക്കും ഭക്‌തരുടെ ഒഴുക്ക് വര്‍ധിച്ചുവരുന്നതായി ക്ഷേത്രഭാരവാഹികള്‍ പറയുന്നു. ത്രേതായുഗത്തിലെ വൈഷ്‌ണവ അവതാരങ്ങളായ ശ്രീരാമന്‍, ലക്ഷ്‌മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ സങ്കല്‍പത്തിലുള്ള നാല് ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. കര്‍ക്കിടക മാസത്തില്‍ ഈ നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നത് രാമായണം ഒരുതവണ പാരായണം ചെയ്‌തതിന് തുല്യമായ പുണ്യമാണെന്നാണ് വിശ്വാസം.
ഒരുകാലത്ത് കനത്ത മഴയും ക്ഷാമവും രോഗങ്ങളും നിറഞ്ഞ ദുരിതമാസമായിരുന്നു കര്‍ക്കിടകം. കൃഷിപ്പണികള്‍ മുടങ്ങുകയും ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുകയും ചെയ്‌തിരുന്ന കാലത്ത് ആത്മീയ ആശ്വാസമായാണ് രാമായണ പാരായണവും നാലമ്പല യാത്രയും രൂപംകൊണ്ടത്. കാലം മാറിയെങ്കിലും ആ വിശ്വാസത്തിനും ആചാരത്തിനും ഇന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നാലമ്പല യാത്രകള്‍ ഏറെ പ്രശസ്‌തമാണെങ്കിലും, കണ്ണൂരിലെ നാലമ്പലങ്ങളും അടുത്തകാലത്തായി ഭക്‌തരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂര്‍ ഭരതസങ്കല്‍പ ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്‌മണസങ്കല്‍പ വിഷ്‌ണുക്ഷേത്രം, പായം ശത്രുഘ്‌ന സങ്കല്‍പ മഹാവിഷ്‌ണു ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങളായി അറിയപ്പെടുന്നത്.
إرسال تعليق