ഇറാനിൽ ഡ്രോൺ ആക്രമണം ശക്തമാക്കി അമേരിക്ക, കുവൈത്തിനെ ആക്രമിച്ച് ഇറാൻ, കുതിച്ചുയർന്ന് എണ്ണവില
ടെഹ്റാൻ: ഇറാനിൽ ശക്തമായ ആക്രമണവുമായി അമേരിക്ക. ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലയിലാണ് അമേരിക്കയുടെ വ്യോമാക്രമണമുണ്ടായത്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപക നാശമാണ് ഉണ്ടായത്. ഡ്രോണ്‍ വീണ് ഒരാൾക്ക്പരിക്കേറ്റു. ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഖത്തറിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ മാഹ്ഷാഹറിൽ വാട്ടർ പംബിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ സെൻട്രൽ കമാൻഡ് നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഇറാനിലെ 140 ലേറെ കേന്ദ്രങ്ങളിലേക്കാണ് അമേരിക്ക ഡ്രോണുകൾ വർഷിച്ചത്. ഹോർമൂസിൽ ജി എഫ് എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും പടർന്നത്.
അതേസമയം പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബാരലിന് 79 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില എൺപത് ഡോളറിൽ എത്തി. സമാധാന കരാർ നിലവിൽ വന്ന സമയത്ത് 65 ഡോളർ വരെ താഴ്ന്ന വിലയാണ് വീണ്ടും കുതിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം എണ്ണ വിലയിൽ നാലു ശതമാനം വർധന ഉണ്ടായി. ഹോർമൂസ് നിശ്ചലമായതോടെ വരും ദിവസങ്ങളിൽ വില കൂടുതൽ ഉയർന്നേക്കും
إرسال تعليق