Join News @ Iritty Whats App Group

'വൈഷു തീർന്നു'; യുവതിയെ കുത്തിക്കൊന്ന് പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചറിയിച്ച് മുൻ കാമുകൻ; പിന്നാലെ പ്രതി ജീവനൊടുക്കി

'വൈഷു തീർന്നു'; യുവതിയെ കുത്തിക്കൊന്ന് പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചറിയിച്ച് മുൻ കാമുകൻ; പിന്നാലെ പ്രതി ജീവനൊടുക്കി


മുംബൈ: യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. അമരവതി സ്വദേശിയായ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയെ കൊലപ്പെടുത്തിയ യവാത്മാൽ സ്വദേശി സഹിൽ അശോക് ലവ്ഹാരെയെ പിന്നീട് മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി നാസിക്കിലെ ഇന്ദിരാന​ഗറിലാണ് സംഭവം. മറ്റൊരാളുമായി വൈഷ്ണവിയുടെ വിവാഹമുറപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിന് തൊട്ടുമുൻപും അതിനുശേഷവും പ്രതി വൈഷ്ണവിയുടെ പ്രതിശ്രുതവരനെ ഫോണിൽ വിളിച്ചിരുന്നു. വൈഷു തീർന്നു എന്നാണ് സഹിൽ അവസാനമായി പ്രതിശ്രുത വരനെ വിളിച്ചുപറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി നേരിട്ടുകണ്ട വൈഷ്ണവിയും സഹിലും അരണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പിന്നാലെ സഹിൽ യുവതിയെ കുത്തിക്കൊന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് മുങ്ങി. രണ്ടുകിലോമീറ്റർ അകലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രതിയെ പിന്നീട് കണ്ടെത്തിയത്.

വൈഷ്ണവിയെ കൊല്ലുന്നതിന് മുൻപ് സഹിൽ വൈഷ്ണവിയുടെ പ്രതിശ്രുതവരനെ ഫോണിൽ വിളിച്ചിരുന്നു. വേ​ഗം സ്ഥലത്തേക്ക് വരാനായിരുന്നു സഹിൽ ആവശ്യപ്പെട്ടത്. ഇതോടെ പ്രതിശ്രുത വരൻ ജോലിസ്ഥലത്തുനിന്നും നാസിക്കിലെ ഇന്ദിരാന​ഗറിലേക്ക് പുറപ്പെട്ടു. ഈ സമയത്തൊന്നും സഹിലിന്റെ ഫോൺ കട്ട് ചെയ്തിരുന്നില്ല. വൈഷ്ണവിയും സഹിലും തർക്കിക്കുന്നതും പ്രതിശ്രുത വരൻ ഫോണിലൂടെ കേട്ടിരുന്നു. ഇതിനുപിന്നാലെയാണ് വൈഷ്ണവി തീർന്നെന്നും വൈഷ്ണവിയെ കൊലപ്പെടുത്തിയെന്നും പ്രതി ഫോണിലൂടെ പറഞ്ഞത്. ശേഷം പ്രതി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

Post a Comment

أحدث أقدم
Join Our Whats App Group