വാക്ക് പാലിക്കാൻ 130 കിലോ ഏത്തപ്പഴം റെഡി, കടയിലെത്തുന്നവർക്ക് ഒരു കിലോ ഏത്തപ്പഴം ഫ്രീ; വാക്ക് പാലിച്ച് സാബു
കൊച്ചി: അർജന്‍റീന ലോകകപ്പ് ഫൈനലിലെത്തിയതോടെ നേരത്തെ നൽകിയ വാഗ്ദാനം പാലിക്കാനൊരുങ്ങി പെരുമ്പാവൂർ ഒക്കൽ കല്ലറയ്ക്കാമല സ്വദേശി വി കെ സാബു. അർജന്‍റീന ഫൈനലിലെത്തിയാൽ തന്‍റെ പലചരക്ക് കടയിലെത്തുന്നവർക്ക് ഒരു കിലോഗ്രാം വീതം ഏത്തപ്പഴം സൗജന്യമായി നൽകുമെന്നായിരുന്നു സാബുവിന്‍റെ പ്രഖ്യാപനം. വാഗ്ദാനം നിറവേറ്റുന്നതിനായി 130 കിലോഗ്രാം ഏത്തപ്പഴമാണ് ഇന്ന് കടയിലെത്തിച്ചത്. അർജന്‍റീനയുടെ കടുത്ത ആരാധകനായ സാബുവും സുഹൃത്ത് ഡിൻസ് ഡേവിസും ചേർന്നാണ് ഈ വ്യത്യസ്ത പ്രഖ്യാപനം നടത്തിയത്.
10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കടയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പെയിന്‍റ് പോലും അര്‍ജന്‍റീനയുടെ ദേശീയ പതാകയുമായും ഫുട്‌ബോള്‍ ജേഴ്‌സിയുമായും സാമ്യമുള്ള നീലയും വെള്ളയും നിറമാണ്. ടീമിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് കടയും അർജന്‍റീനയുടെ കളർ തീമിൽ ഒരുക്കിയിരിക്കുന്നത്. ഫൈനൽ ആവേശത്തിനിടെ സാബുവിന്‍റെ പ്രഖ്യാപനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
إرسال تعليق