Join News @ Iritty Whats App Group

‘അത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രം, സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട’; കെ സി വേണുഗോപാൽ

‘അത് കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രം, സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട’; കെ സി വേണുഗോപാൽ


സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു അതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാർത്ഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നു. നിയമസഹായം ഉൾപ്പെടെ കോൺഗ്രസ് വിദ്യാർത്ഥികൾക്ക് നൽകി എന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് പിന്തുണയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർഥത ഉണ്ടാവണം. സോനം വാങ്ങ്ചുക്കിനെ പോലെയാകരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനുള്ള പിന്തുണയിൽ തീരുമാനം തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ എടുക്കും. കണ്ണിൽ പൊടിയിടൽ അംഗീകരിക്കില്ലെന്നും കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

Post a Comment

أحدث أقدم
Join Our Whats App Group