Join News @ Iritty Whats App Group

കടുത്ത സാമ്പത്തിക പ്രതിസന്ധി, കൈയിൽ പണമില്ല; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

കടുത്ത സാമ്പത്തിക പ്രതിസന്ധി, കൈയിൽ പണമില്ല; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം


തിരുവനന്തപുരം: ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവിൽ മു‍ൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group