Join News @ Iritty Whats App Group

ടെലിഗ്രാം അക്കൗണ്ടുകള്‍ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്. സിനിമാ-വീഡിയോ ഷെയറിംഗ് ഗ്രൂപ്പുകളില്‍ വരുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്നത്

ടെലിഗ്രാം അക്കൗണ്ടുകള്‍ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്. സിനിമാ-വീഡിയോ ഷെയറിംഗ് ഗ്രൂപ്പുകളില്‍ വരുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്നത്


ടെലിഗ്രാം അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ് സജീവമാകുന്നു. വ്യാജ ലിങ്കുകളും മെസ്സേജുകളും ഉപയോഗിച്ച്‌ യൂസർമാരുടെ ലോഗിൻ കോഡുകള്‍ ചോർത്തി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്ന രീതിയാണിത് ഇക്കൂട്ടർ പരീക്ഷിക്കുന്നത്.

സിനിമാ-വീഡിയോ ഷെയറിംഗ് ഗ്രൂപ്പുകളില്‍ വരുന്നതോ ആയ അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവർ തട്ടിപ്പിനിരയാകാൻ വലിയ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

അജ്ഞാത നമ്പറുകളില്‍ നിന്നോ ഹാക്ക് ചെയ്യപ്പെട്ട സുഹൃത്തുക്കളുടെ അക്കൗണ്ടുകളില്‍ നിന്നോ വരാറുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ എത്തുന്നത് ഒരു വ്യാജ വെബ്‌സൈറ്റിലാണ്. അവിടെ നിർദ്ദേശിച്ചിരിക്കുന്ന വീഡിയോ കാണുന്നതിനായി ഒരു 'ആക്‌സസ് കോഡ്' നല്‍കാൻ ആവശ്യപ്പെടും. തുടർന്ന് ഉപയോക്താവിന്റെ ഫോണിലേക്ക് ടെലിഗ്രാമില്‍ നിന്ന് വരുന്ന ഒ.ടി.പി/ലോഗിൻ കോഡ് ഈ വ്യാജ വെബ്‌സൈറ്റില്‍ എന്റർ ചെയ്യുന്നതോടെ അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നു.

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ ഉപയോഗിച്ച്‌ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവർക്ക് സമാനമായ മെസ്സേജുകള്‍ അയക്കാനും, സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങള്‍ നടത്താനുമാണ് ഇവർ ശ്രമിക്കുന്നത്.

ടെലിഗ്രാം ആപ്പിലെ Settings -> Privacy and Security -> Devices എന്ന ഭാഗ പരിശോധിക്കുക. അവിടെ നിലവില്‍ ലോഗിൻ ചെയ്തിരിക്കുന്ന ഡിവൈസുകളുടെ വിവരങ്ങള്‍ കാണാം. നിങ്ങള്‍ ഉപയോഗിക്കാത്തതോ അപരിചിതമായതോ ആയ ഏതെങ്കിലും ഡിവൈസ് കണ്ടാല്‍ ഉടൻ തന്നെ Terminate All Other Sessions നല്‍കി അത് റദ്ദാക്കുക.

സുരക്ഷ ഉറപ്പാക്കാൻ നിർബന്ധമായും ചെയ്യേണ്ട മൂന്നു കാര്യങ്ങള്‍. privacy and Security-ല്‍ പോയി ടു-സ്റ്റെപ് വെരിഫിക്കേഷൻ ഓണ്‍ ചെയ്യുക. ആപ്പിന് അഡീഷണല്‍ പാസ്കോഡ് അല്ലെങ്കില്‍ ഫിംഗർപ്രിന്റ് ലോക്ക് സെറ്റ് ചെയ്യുക. 'Who can see my phone number' എന്നത് 'Nobody' എന്ന് മാറ്റുക.

ടെലിഗ്രാമില്‍ നിന്ന് ലഭിക്കുന്ന ലോഗിൻ കോഡുകള്‍ ഒരു കാരണവശാലും മറ്റൊരാള്‍ക്കും ഷെയർ ചെയ്യരുത്. ഒരു ചെറിയ അശ്രദ്ധ വലിയ സുരക്ഷാ ഭീഷണിയായേക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group