Join News @ Iritty Whats App Group

രാത്രി രണ്ടര മണിക്കൂർ നീണ്ട രക്ഷാദൗത്യം, പൊന്മുടികോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിപ്പോയ യുവാക്കളെ രക്ഷിച്ചു

രാത്രി രണ്ടര മണിക്കൂർ നീണ്ട രക്ഷാദൗത്യം, പൊന്മുടികോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിപ്പോയ യുവാക്കളെ രക്ഷിച്ചു


വയനാട്: വയനാട് അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്. രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്. മലമുകളിലേക്ക് പോയ യുവാക്കൾക്ക് ഇരുട്ട് വീണതോടെ വഴിതെറ്റുകയും തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. ബത്തേരി ഫയർഫോഴ്സും അമ്പലവയൽ പൊലീസും നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. രണ്ടര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ ആണ് യുവാക്കളെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group