ശ്രീധരന്റെ അതിവേഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി, ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോയെന്ന് സംശയം, സാമ്പത്തിക ഘടനയിൽ മാറ്റം വേണമെന്ന് നിർദേശം
തിരുവനന്തപുരം: ശ്രീധരന്റെ അതിവേഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിർദേശങ്ങൾ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോ എന്ന് സംശയമാണ്. ശ്രീധരൻ മുന്നോട്ട് വെച്ചത് 40% ക്രൌഡ് ഫണ്ടിങ്ങാണ്. 24000 കോടി പിരിഞ്ഞു കിട്ടേണ്ടതുണ്ട്. സാമ്പത്തിക ഘടനയിൽ മാറ്റം വേണമെന്നും സ്റ്റേഷനുകൾ അടക്കം കൂടുതൽ ലാഭത്തിൽ ആക്കണമെന്നും സമിതി നിർദേശിക്കുന്നു. വിശദമായ പാരിസ്ഥിതിക പഠനം ആവശ്യമാണ്. സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.
إرسال تعليق