Join News @ Iritty Whats App Group

നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പുകടി; മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു, രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പുകടി; മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു, രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം


കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിലെ മറ്റൊരു ജീവനക്കാരിക്കും പാമ്പ് കടിയേറ്റു. താല്‍ക്കാലിക ജീവനക്കാരിയായ വി.ടി നിഷയ്ക്കാണ് പാമ്പ് കടിയേറ്റത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കാലില്‍ കടിയേറ്റ നിഷയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിരീക്ഷണത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

രണ്ടാഴ്ച മുന്‍പാണ് ഇവിടുത്തെ ജീവനക്കാരിയായ മല്ലികയ്ക്ക് സമാന രീതിയില്‍ പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ജീവനക്കാരും ആര്‍ആര്‍ടി സംഘവും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായിരുന്നില്ല. സ്റ്റോറിന്റെ പിന്‍ഭാഗത്ത് അനേകം പൊത്തുകള്‍ നിലനില്‍ക്കുന്നുണ്ട്. സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും മണ്ണ് കൂട്ടിയിട്ട നിലയിലാണ്. ഇത് വഴിയാണ് പാമ്പ് കയറുന്നതെന്ന സംശയമുണ്ട്. വീണ്ടും പാമ്പ് കടിയേറ്റതോടെ ജീവനക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കടുത്ത ആശങ്കയിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group