Join News @ Iritty Whats App Group

'കോൺഗ്രസോ ലീഗോ ആണ് പറഞ്ഞതെങ്കിൽ പ്രശ്നമില്ലായിരുന്നു, സിപിഎം താറടിച്ചു'; കണ്ണൂർ ജില്ലാ നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ച് എൻസിപി ശരത് പവാർ വിഭാഗം

'കോൺഗ്രസോ ലീഗോ ആണ് പറഞ്ഞതെങ്കിൽ പ്രശ്നമില്ലായിരുന്നു, സിപിഎം താറടിച്ചു'; കണ്ണൂർ ജില്ലാ നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ച് എൻസിപി ശരത് പവാർ വിഭാഗം


കണ്ണൂർ: എൻസിപി ശരത് പവാർ വിഭാഗം ബിജെപിക്കൊപ്പം പോകുമെന്ന എഫ്ബി പോസ്റ്റിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ എൻസിപി ശരത് പവാർ വിഭാഗം. ഇത്തരമൊരു പോസ്റ്റ്‌ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പേജിൽ വന്നതിൽ നടപടി വേണമെന്നു എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി ആവശ്യപ്പെട്ടു. ഘടക കക്ഷിയായ തങ്ങളെ കുറിച്ച് ഇങ്ങനെ പരാമർശം ഉണ്ടായത് പ്രതിഷേധാർഹമാണ്. ബിജെപിക്ക് എതിരെ നിൽക്കുന്നുവെന്നു പറയുന്ന സിപിഎം ആണ് ഇങ്ങനെ താറടിച്ചു കാണിച്ചത്‌. കോൺഗ്രസോ ലീഗോ ആണ് പറഞ്ഞതെങ്കിൽ പ്രശ്നമില്ലായിരുന്നു. ശ്രദ്ധിക്കാതെയാണ് ഇതെല്ലാം ചെയ്തതെന്നു വിശ്വസിക്കുന്നില്ല. പി സി ചാക്കോ കെ കെ രാഗേഷിനെ നേരിട്ട് വിളിച്ചു പ്രതിഷേധം അറിയിച്ചുവെന്നും എം പി മുരളി പറഞ്ഞു.

'എൻസിപിയിൽ താമര വിരിയുമോ? ശരത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) പിളർന്നേക്കും, ബിജെപി സഖ്യത്തിലേക്കെന്ന് സൂചന' എന്നാണ് സിപിഐഎം കണ്ണൂർ എന്ന പേജിൽ വന്ന പോസ്റ്റർ. എൻസിപി ശരത് പവാർ പക്ഷത്തെ പിളർത്താൻ ബിജെപി ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പിന്നാലെയാണ് സിപിഎം പേജിൽ ഈ പോസ്റ്റർ വന്നത്. ഘടക കക്ഷിയോടുള്ള സിപിഎമ്മിന്‍റെ ചോദ്യം വിചിത്രമായിപ്പോയെന്ന് എൻസിപിക്കുള്ളിൽ അഭിപ്രായമുയർന്നു. പി സി ചാക്കോ സിപിഎം കണ്ണൂർ നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിക്കുകയും ചെയ്തു. തുടർന്ന് സിപിഎം ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ചു

Post a Comment

أحدث أقدم
Join Our Whats App Group