Join News @ Iritty Whats App Group

പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി; മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി


പ്രാധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനാണ് പ്രവര്‍ത്തകരോട് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്.

ജാന്‍മണിക്കെതിരെ ക്രമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്ന് രാവിലെയോടുകൂടി ഉന്നത പൊലീസ് മേധാവിക്കും പരാതി നല്‍കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയാറെടുക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ ക്ഷമ ചോദിച്ച് ജാന്‍മണി രംഗത്തെത്തിയിരുന്നു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. എന്റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്റെ തെറ്റാണ്, അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്. ഒരു തമാശയായി കണ്ടാല്‍ മതി – എന്നാണ് ജാന്‍മണി പറഞ്ഞത്.

മുന്‍പ് പ്രചരിച്ച വിഡിയോയില്‍ മോദിയുടെ മാതാപിതാക്കളെ അപഹസിച്ച് ജാന്‍മണി സംസാരിച്ചിരുന്നു. സിജെപി സമരത്തിന് പിന്തുണയുമായി ജാന്‍മണി ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടുദിവസമാണ് ജാന്‍മണി പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group