Join News @ Iritty Whats App Group

മുൻ വിസിയുടെ വാടക വീട് നവീകരിച്ചത് സർവകലാശാല ഫണ്ട് ഉപയോഗിച്ചോ? അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

മുൻ വിസിയുടെ വാടക വീട് നവീകരിച്ചത് സർവകലാശാല ഫണ്ട് ഉപയോഗിച്ചോ? അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല


കണ്ണൂർ: വിവാദ വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല. മുൻ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പയ്യാമ്പലത്തെ വാടക വീട് സർവകലാശാല ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത് അന്വേഷിക്കും. വർക്ക്സ് പ്ലാനിംഗ് കമ്മിറ്റിക്കാണ് ചുമതല. ജൂൺ 1ന് ഗവർണർ ഉദ്ഘാടനം ചെയ്ത താവക്കരയിലെ ഫോക്ക്ലോർ സെന്‍ററിലെ പുരാവസ്തുക്കൾ അനുമതിയില്ലാതെ മറ്റൊരിടത്തേക്ക് മാറ്റിയതും അന്വേഷിക്കും. 

ഒപ്പം മാർക്ക് രേഖപ്പെടുത്തുന്ന സോഫ്റ്റ് വെയറായ കേ റീപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ ഉപസമിതിയെയും നിയോഗിച്ചു. പുതിയ സിൻഡിക്കേറ്റിന്‍റെ ആദ്യ യോഗത്തിൽ ആണ് തീരുമാനം. പാറാൽ അറബിക് കോളേജ് പ്രിൻസിപ്പലായുള്ള ഡോ. അബ്ദുൾ ജലീലിന്‍റെ നിയമനം സിൻഡിക്കേറ്റ് അംഗീകരിച്ചു. അംഗീകാരം ലഭിക്കാത്തതിനാൽ അബ്ദുൾ ജലീലിന് സിൻഡ‍ിക്കേറ്റ് അംഗത്വം നഷ്ടമായിരുന്നു. ഇനി അബ്ദുൾ ജലീലിനെ വീണ്ടും സിൻഡിക്കേറ്റ് അംഗമായി നിയോഗിക്കാനാകും.

Post a Comment

Previous Post Next Post
Join Our Whats App Group