Join News @ Iritty Whats App Group

‘അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായി, തിരുത്തും’; ‘അമ്മ’യുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍

‘അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായി, തിരുത്തും’; ‘അമ്മ’യുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍


താര സംഘടനയായ ‘അമ്മ’യുടെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. പിഴവുകള്‍ തിരുത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നും ശ്വേത മേനോൻ വ്യക്തമാക്കുന്നു. ശ്വേത മേനോന്റെ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് കത്ത് അമ്മ അംഗങ്ങള്‍ക്ക് നല്‍കിയത്. താന്‍ രാജി വയ്ക്കുമോ തുടരുമോ എന്ന കാര്യം ശ്വേത വ്യക്തമാക്കിയിട്ടില്ല. ശ്വേതയ്ക്കും ആ ഭരണസമിതിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അംഗങ്ങളാരും ശ്വേതയുടെ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജൂണ്‍ 21നാണ് അമ്മയുടെ ജനറല്‍ ബോഡി ചേരുന്നത്. അന്ന് നിശ്ചയിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ നിലവിലെ ഭരണസമിതിയാണ് ചുമതലയിലുള്ളത്. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ തര്‍ക്കങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഷുറന്‍, കൈനീട്ടം, സഞ്ജീവനി മുതലായ ക്ഷേമ പദ്ധതികള്‍ ഭംഗിയായി തുടരുന്നുണ്ട്. തെറ്റുകള്‍ തിരുത്താനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും കത്തില്‍ ശ്വേത മേനോന്‍ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group