Join News @ Iritty Whats App Group

ആറളത്തെ പ്രശ്നക്കാരൻ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു

ആറളത്തെ പ്രശ്നക്കാരൻ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു



കണ്ണൂർ: ആറളം ആദിവാസി പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും നിരന്തരം ആക്രമങ്ങൾ നടത്തുന്ന ആക്രമകാരിയായ പ്രശ്നക്കാരൻ മോഴയാനയെ (kannur മൊഴ 1 )
മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു;

ഇതിൻ്റെ മുന്നോടിയായിവനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഒരുക്കങ്ങൾ വിലയിരുത്തി
 ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ ഉത്തരവിനെ തുടർന്നാണ് ആറളം ഫാം, ആറളം ആദിവാസി പുനരധിവാസ മേഖലകളിൽ നിരന്തരം ജീവഹാനിയും വൻ നാശനഷ്ടങ്ങളും വരുത്തുന്ന 'KM-1' (കണ്ണൂർ മോഴ ) എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള പ്രാരംഭ നടപടികൾ വനംവകുപ്പ് ആരംഭിച്ചത്
 
ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി ചേർന്ന പ്രാഥമിക യോഗത്തിൽ നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (CCF) ബി.എൻ. അഞ്ജൻകുമാർ അധ്യക്ഷനായി
 
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരുഅഡ്വൈസറി കമ്മിറ്റി യോഗത്തിൽ രൂപീകരിച്ചു: കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി ആനയെ സുരക്ഷിതമായി മയക്കുവെടി വെക്കുന്നതിനായാണ് പ്രത്യേക അഡ്വൈസറി കമ്മിറ്റിക്ക് രൂപം നൽകിയത്.
 
ആനയെ മയക്കുവെടി വെക്കുന്നതിനും തുടർനടപടികൾക്കുമായി നിയോഗിക്കേണ്ട വിദഗ്ധരടങ്ങുന്ന ഫീൽഡ് ഓപ്പറേറ്റിംഗ് ടീമിനെയും യോഗത്തിൽ തീരുമാനിച്ചു.
 മയക്കുവെടി വെക്കുന്നതിന് മുന്നോടിയായി ആനയുടെ ആരോഗ്യനിലയും നിലവിലെ സ്വഭാവരീതികളും സൂക്ഷ്മമായി വിലയിരുത്തുന്നതിനായി ഇന്നു മുതൽ നിരീക്ഷണം ആരംഭിക്കും

ഇതിനായി ആർ.ആർ.ടി വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നു മുതൽ കാട്ടാനയെ നേരിട്ട് നിരീക്ഷിക്കും ഇന്നലെ നടന്ന പ്രാഥമിക യോഗത്തിൽ
കണ്ണൂർ ഡി എഫ് ഒ. കെ. സജി ,ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, മറ്റ്ദ്യോഗസ്ഥരായ ജി. പ്രദീപ് ,എം.പി.രവീന്ദ്രനാഥൻ,രമ്യ രാഘവൻ ,ടി. നിതിൻരാജ്,. ഡോ. ഇല്യാസ് റാവുത്തർ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Join Our Whats App Group