Join News @ Iritty Whats App Group

ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് കടത്തിയ കേസിൽ കൂടുതൽ അറസ്റ്റ്; കർണ്ണാടക സ്വദേശി ബംഗളുരുവിൽ അറസ്റ്റിൽ

ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് കടത്തിയ കേസിൽ കൂടുതൽ അറസ്റ്റ്; കർണ്ണാടക സ്വദേശി ബംഗളുരുവിൽ അറസ്റ്റിൽ


ഇരിട്ടി : മയക്കുമരുന്ന് മാഫിയകൾക്കെതിരെ കേരളത്തിൽ ഓപ്പറേഷൻ തൂഫാൻ നടപടികൾ പൊലിസ് ശക്തമാക്കിയതിന്റെ ഭാഗമായി ബംഗലുരുവിൽ നിന്ന് ടുറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മാരക മയക്കുമരുന്ന് കടത്തിയ കേസിൽ മുഖ്യ സൂതധാരനെ ഇരിട്ടി പൊലിസ് ബംഗളുരുവിൽ അറസ്റ് ചെയ്തു . ബംഗളുരു ഭുവനേശ്വരി നഗർ സ്വദേശി അമീർ ബാഷ ( 22 ) യെ ആണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഭുവനേശ്വരി നഗറിൽവെച്ച് അറസ്റ്റ് ചെയ്തത്. 

ടുറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മെത്താംഫെറ്റാമിൻ കടത്തിയ കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി പടിയൂർ സ്വദേശി ഡെന്നി എബ്രഹാമിനേയും രണ്ടാം പ്രതി കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീനേയും ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ സൂത്രധാരനെ കുറിച്ചുള്ള വിവരം പൊലിസിന് ലഭിക്കുന്നത് . ഇരിട്ടി പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിലായത് . 

കേസിലെ രണ്ടാം പ്രതിയായ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീൻ കേരളത്തിലേക്ക് മെത്താഫെറ്റമിൻ എത്തിക്കുന്നതിന് വേണ്ടി മൂന്നാം പ്രതിയായ അമീർ ബാഷയുമായി ബന്ധപ്പെടുകയും . തുടർന്ന് മൂന്നാം പ്രതി മെറ്റാഫെറ്റമിൻ വാങ്ങി ഒന്നാം പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഡെന്നി എബ്രഹാമിനെ ഏൽപ്പിക്കുകയുമായിരുന്നു എന്നാണ് പൊലിസ് പറയുന്നത് . 

ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് ഒന്നാം പ്രതിക്ക് എത്തിച്ചു നൽകിയതിൽ അമീർ ബാഷയുടെ പങ്ക് വ്യക്തമായതോടെ ആയിരുന്നു പോലീസിന്റെ അറസ്റ്റ് നടപടി . അന്വേഷണ സംഘത്തിൽ എഎസ്ഐ ബിജു. സീനിയർ സിവിൽ പൊലിസ് ഓഫിസർ ഷിജിത്ത്, ആദർശ് ,എസ്പി യുടെ ലഹരിവിരുദ്ധ സേനയിലെ അംഗങ്ങളും ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു .

Post a Comment

Previous Post Next Post
Join Our Whats App Group