ജെന്‍സിക്ക് പിന്നാലെ ജെന്‍ ആല്‍ഫയും സമരവും വിജയം; അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ രംഗത്ത്
ലഖ്നൗ: ജെൻസിക്ക് പിന്നാലെ ജെൻ ആൽഫയുടെ സമരവിജയം. ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി വിദ്യാർഥികൾ പ്രതിഷേധിച്ചത്. സ്കൂൾ വളപ്പിൽ 5 മണിക്കൂർ നീണ്ട സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചു. സമര ദൃശ്യങ്ങൾ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഇൻസ്പെക്ടർ നേരിട്ടെത്തി വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് രേഖാമൂലം അംഗീകരിച്ചു. ദില്ലി ജന്തര്‍ മന്തറില്‍ ജെന്‍സി പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരുന്നു.
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ജന്തര്‍ മന്തറില്‍ നടത്തിയ സമരം 35-ാം ദിവസത്തിലെത്തിയതോടെ വിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടി വന്നു. പിന്നാലെ പ്രള്‍ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു.
Post a Comment