Join News @ Iritty Whats App Group

‘ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് നൽകും’; സേവന നടപടികൾ ലളിതമാക്കുമെന്ന് മുഖ്യമന്ത്രി

‘ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ല, ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് നൽകും’; സേവന നടപടികൾ ലളിതമാക്കുമെന്ന് മുഖ്യമന്ത്രി


സംസ്ഥാനത്ത് സേവന നടപടികൾ ലളിതമാക്കുന്നതിലൂടെ ഭരണരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്നും ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ഞ കാർഡുകൾക്കാണ് സൗജന്യ കിറ്റ് ലഭ്യമാക്കുക. ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കൽ, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം അധ്യാപകർ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായത് ഞെട്ടിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലഹരി നെറ്റ് വർക്കിൻ്റ ആഴമാണ് ഇത് വ്യക്തമാകുന്നത്. എം ആർ അജിത് കുമാറിനെതിരായ നടപടി സമയമെടുത്ത് എല്ലാ വശങ്ങളും പരിശോധിച്ചാണ്. അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടി. കാറ്റ് (CAT ) സ്‌റ്റേ അനുവദിക്കാത്തത് സർക്കാർ നടപടിക്രമം പാലിച്ചത് കൊണ്ട് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post
Join Our Whats App Group