Join News @ Iritty Whats App Group

വരുന്നത് സമൃദ്ധിയുടെ കാലമത്രേ! ഓണമെത്താൻ നാളുകൾ മാത്രം; അരിക്കും പച്ചക്കറിക്കും ഇപ്പോഴേ തീവില, പൊതുവിപണിയിൽ പൊള്ളുന്ന വിലക്കയറ്റം

വരുന്നത് സമൃദ്ധിയുടെ കാലമത്രേ! ഓണമെത്താൻ നാളുകൾ മാത്രം; അരിക്കും പച്ചക്കറിക്കും ഇപ്പോഴേ തീവില, പൊതുവിപണിയിൽ പൊള്ളുന്ന വിലക്കയറ്റം



തിരുവനന്തപുരം:മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലമെത്താൻ ഇനി ഒരു മാസമില്ല. സമൃദ്ധിയുടെ കാലമെന്ന് പറയുമ്പോഴും അരിയും പച്ചക്കറിയും അടക്കം പല നിത്യോപയോഗ സാധനങ്ങൾക്കും വില കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് അരിവില 8 രൂപയടക്കം കൂടിയതോടെ ഓണക്കാലത്ത് വില ഇനിയും കൂടുമോ എന്ന ആശങ്കയും ഉണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനക്ക് കാരണം.
പശ്ചിമേഷ്യൻ യുദ്ധവും പൊതു വിപണിയെ പ്രതികൂലമായി ബാധിച്ചു. അരിക്കും പച്ചക്കറികൾക്കും വെളിച്ചെണ്ണയ്ക്കും അടക്കം ഓണക്കാലമാകുമ്പോഴേക്ക് വലിയ വിലക്കയറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലനിലവാരം പരിശോധിക്കുമ്പോൾ മനസ്സിലാകുക. ഇതിലോരോന്നിന്‍റെയും വിപണി വില, കഴിഞ്ഞ വർഷത്തേതും ഈ വർഷത്തേതും താരതമ്യം ചെയ്ത് പരിശോധിക്കാം.
ചമ്പ: കഴിഞ്ഞ വർഷത്തെ വില- 49.33 രൂപ, ഇന്നലത്തെ വില- 57.25 രൂപ, ഇന്നത്തെ വില- 57.25 രൂപ
വെള്ള: കഴിഞ്ഞ വർഷത്തെ വില- 46.46 രൂപ, കഴിഞ്ഞ മാസത്തെ വില- 40 രൂപ, ഇന്നലത്തെ വില: 47.08 രൂപ
വെളിച്ചെണ്ണ: കഴിഞ്ഞ വർഷം- 461.29 രൂപ, കഴിഞ്ഞ മാസം- 329 രൂപ, ഇന്നത്തെ വില- 284.07 രൂപ

പച്ചക്കറികൾ
ഉള്ളി: ഇന്നത്തെ വില- 38 രൂപ, കഴിഞ്ഞ മാസത്തെ വില- 28 രൂപ
വഴുതനങ്ങ: ഇന്നത്തെ വില- 50 രൂപ, കഴിഞ്ഞ മാസത്തെ വില: 40 രൂപ
തക്കാളി: ഇന്നത്തെ വില- 29 രൂപ, കഴിഞ്ഞ മാസത്തെ വില- 33 രൂപ
ബീറ്റ്റൂട്ട്: ഇന്നത്തെ വില- 40 രൂപ, കഴിഞ്ഞ മാസത്തെ വില- 66 രൂപ
ക്യാരറ്റ്: ഇന്നത്തെ വില- 80 രൂപ, കഴിഞ്ഞ മാസത്തെ വില- 89 രൂപ
ചേന: ഇന്നത്തെ വില- 36 രൂപ, കഴിഞ്ഞ മാസത്തെ വില- 51 രൂപ
ഉരുളക്കിഴങ്ങ്: ഇന്നത്തെ വില- 26 രൂപ, കഴിഞ്ഞ മാസത്തെ വില- 34 രൂപ

Post a Comment

أحدث أقدم
Join Our Whats App Group