30 വയസിന് മുൻപ് 20 ലോകകപ്പ് ഗോളുകൾ നേടുന്ന ആദ്യ താരം; ചരിത്ര നേട്ടവുമായി എംബാപെ
ബോസ്റ്റൺ: ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമി പ്രവേശനം നേടിയിരിക്കുകയാണ്. തുടർച്ചയായി മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്. അവസാന രണ്ട് ലോകകപ്പുകളിലും ഫൈനലിസ്റ്റുകൾ കൂടിയായിരുന്നു ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം.
ബോക്സിൽ ഫൗൾ ചെയ്തതിന് എംബാപെയെടുത്ത പെനാൽറ്റി കിക്ക് മൊറോക്കൻ ഗോൾ കീപ്പർ യാസീൻ ബോണോ തട്ടിയകറ്റിയിരുന്നു. എന്നാൽ മത്സരത്തിന്റെ അറുപതാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്നും എംബാപെ തൊടുത്ത കിക്ക് യാസീൻ ബോണോയെ മറികടന്ന് മൊറോക്കോയുടെ വലകുലുക്കി. ആറ് മിനിറ്റിന് ശേഷം ഡംബെലെ കൂടി വലകുലുക്കി ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി.
ഈ ഗോളോടെ ലോകകപ്പിലെ ഗോള്ഡന് ബൂട്ടിനുള്ള പോരാട്ടത്തിൽ എംബാപെ മെസിയെ മറികടന്നു. ഇരുവർക്കും 8 ഗോളുകൾ ആണെങ്കിലും എംബാപെയ്ക്ക് രണ്ട് അസിസ്റ്റുകൾ കൂടിയുള്ളത് ഗുണം ചെയ്തു. ലോകകപ്പിലെ തന്റെ ഇരുപതാം ഗോൾ കൂടിയാണ് എംബാപെ നേടിയത്. മുപ്പത് വയസ് തികയും മുൻപ് 20 ഗോളുകൾ നേടുന്ന ആദ്യ താരമായി ചരിത്ര നേട്ടം കൂടിയാണ് എംബാപെ ഇന്നലെ സ്വന്തമാക്കിയത്. ലോകകപ്പിൽ ഇരുപത് ഗോളുകൾ തികയ്ക്കുന്ന രണ്ടാം താരം കൂടിയാണ് എംബാപെ. മെസിയാണ് ഇരുപത് ഗോളുകൾ തികച്ച ആദ്യ താരം. നിലവിൽ ലോകകപ്പിലെ ആകെ ഗോളുകളുടെ എണ്ണത്തിൽ 21 ഗോളുകളുമായി മെസിയാണ് മുന്നിൽ. നാളെ നടക്കുന്ന സ്‌പെയിൻ- ബെൽജിയം മത്സരത്തിലെ വിജയികളാണ് ഫ്രാൻസിന്റെ സെമിയിലെ എതിരാളികൾ.
إرسال تعليق