2 അമുസ്ലിംകളെ ബോർഡിൽ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ല; വഖഫ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ചു പിഎംഎ സലാം
മലപ്പുറം:വഖഫ് ബോർഡ് കേസിൽ ഇടതു സർക്കാരിനെ വിമർശിച്ചു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. 2 അമുസ്ലിംകളെ ബോർഡിൽ വെക്കാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. 4 ഹരജികളും തള്ളണം എന്നാണ് ആവശ്യപ്പെട്ടത്. ആ കേസുകളിൽ കക്ഷിചേരുന്ന നിലപാട് അല്ല സർക്കാർ എടുത്തതെന്നും സലാം പറയുന്നു. ചന്ദ്രിക പത്രത്തിലെ ലേഖനത്തിലാണ് വിമർശനം.
കേന്ദ്ര നിയമത്തിനു പരവതാനി വിരിച്ചത് ഇടത് സർക്കാരാണ്. ഇടത് സർക്കാർ വഖഫ് ബോർഡ് രൂപീകരിച്ചത് വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു. അത് പരിശോധിക്കാം എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. അല്ലാതെ അമുസ്ലിം അംഗങ്ങളെ നിയമിക്കാം എന്ന് പറഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് കള്ളം പറയുന്നു എന്നും ലേഖനത്തിൽ വിമർശനമുണ്ട്.
സ്വന്തം ഘടകകക്ഷിയെ ഇരുട്ടിൽ നിറുത്തി പിഎം ശ്രീ ഒപ്പിട്ടവരാണ് ഇപ്പോൾ എൽഡിഎഫിനെ കുറ്റം പറയുന്നതെന്നും പിഎംഎ സലാം വിമർശിക്കുന്നു. അമുസ്ലിം അംഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ല. 2 അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ അവസരം നൽകണമെന്നാണ് വഖഫ് ബോർഡിന്റെ സുപ്രിം കോടതിയിലെ ഹർജിയെന്നും ലേഖനത്തിൽ പറയുന്നു.
Post a Comment