Join News @ Iritty Whats App Group

'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍; യാതൊരുവിധ ടോളും ഇല്ലാതെ ഹോര്‍മുസ് സൗജന്യമായി തുറക്കും; ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ... ഇനി എണ്ണ ഒഴുകട്ടെ!' അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്; ലോകം കാത്തിരുന്ന ആ വമ്പന്‍ 'ഡീല്‍' ഒടുവില്‍ യാഥാര്‍ത്ഥ്യമായി!

'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍; യാതൊരുവിധ ടോളും ഇല്ലാതെ ഹോര്‍മുസ് സൗജന്യമായി തുറക്കും; ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ... ഇനി എണ്ണ ഒഴുകട്ടെ!' അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്; ലോകം കാത്തിരുന്ന ആ വമ്പന്‍ 'ഡീല്‍' ഒടുവില്‍ യാഥാര്‍ത്ഥ്യമായി!


വാഷിങ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയെ ചാരമാക്കിക്കൊണ്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ പുകഞ്ഞുകൊണ്ടിരുന്ന അമേരിക്ക-ഇറാന്‍ യുദ്ധത്തിന് ഒടുവില്‍ അന്ത്യം.

ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ണ്ണമായും ഔദ്യോഗികമായി പൂര്‍ത്തിയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കപ്പല്‍ ചാലായ ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും, ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന യുഎസ് നാവികസേനയുടെ കടുത്ത ഉപരോധം അടിയന്തിരമായി പിന്‍വലിക്കാനും ട്രംപ് ഉത്തരവിട്ടു.

തന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ട്രംപ് ഈ വമ്പന്‍ പ്രഖ്യാപനം നടത്തിയത്. ട്രൂത്ത് സോഷ്യലില്‍ കടുത്ത ആവേശത്തോടെയാണ് ഡൊണാള്‍ഡ് ട്രംപ് ഈ വിജയവാര്‍ത്ത പങ്കുവെച്ചത്. ട്രംപിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു:

'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള കരാര്‍ ഇപ്പോള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞു. എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍! ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ ടോളും ഇല്ലാതെ സൌജന്യമായി തുറന്നുകൊടുക്കാന്‍ ഞാന്‍ ഇതിനാല്‍ പൂര്‍ണ്ണ അധികാരം നല്‍കുന്നു. അതോടൊപ്പം തന്നെ ഇറാന് മേലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവിയുടെ ഉപരോധം ഉടനടി പിന്‍വലിക്കാനും ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ... ഇനി എണ്ണ ഒഴുകട്ടെ!'

കരാര്‍ ഒപ്പിടാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ ബോംബാക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇറാന്‍ ചര്‍ച്ചകളില്‍ നിന്നും പിന്മാറുമെന്ന കടുത്ത ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്രംപ് തന്റെ അതിശക്തമായ നയതന്ത്ര ഇടപെടലിലൂടെ ഇറാന്റെ പിണക്കം മാറ്റുകയും കരാര്‍ അന്തിമരൂപത്തില്‍ എത്തിക്കുകയുമായിരുന്നു.

അമേരിക്കയ്ക്കും ഇറാനും ഇടയില്‍ രഹസ്യ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരാര്‍ യാഥാര്‍ത്ഥ്യമായ വിവരം എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു. 'അതീവ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറില്‍ എത്തിച്ചേര്‍ന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുന്നണികളിലും ഉടനടി ശാശ്വതമായ യുദ്ധവിരാമം പ്രഖ്യാപിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്,' ഷെഹ്ബാസ് ഷെരീഫ് കുറിച്ചു. വരും വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ചായിരിക്കും ഇരുരാജ്യങ്ങളും കരാറില്‍ ഔദ്യോഗികമായി ഒപ്പുവെക്കുക.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുകൊണ്ട് യുദ്ധം പ്രഖ്യാപിച്ചത്. ലോകത്തിലെ ആകെ എണ്ണ-പ്രകൃതി വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന മെയിന്‍ റൂട്ടാണിത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഏപ്രിലില്‍ അമേരിക്ക ഇറാന്റെ തുറമുഖങ്ങള്‍ നാവികസേനയെ വെച്ച്‌ ഉപരോധിക്കുകയും ചെയ്തു. ഇതോടെ ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുകയും വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും ചെയ്തിരുന്നു. ഹോര്‍മുസ് തുറക്കുന്നതോടെ മാസങ്ങളായി കടലില്‍ കുടുങ്ങിക്കിടക്കുന്ന 500-ലധികം ഇന്ത്യന്‍ നാവികരടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങും.

അതേസമയം ഇപ്പോള്‍ ഒപ്പുവെച്ച കരാറിലെ സമ്പൂര്‍ണ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വരാനിരിക്കുന്നേയുള്ളൂ. എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കും. ഹോര്‍മുസില്‍ യു.എസ് തുടരുന്ന നാവിക ഉപരോധവും പിന്‍വലിക്കും. ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കരടിലുണ്ട്. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം ലഘൂകരിക്കും. ഇത് എങ്ങനെ നടപ്പിലാക്കണം എന്നതിനെ പറ്റി ഇരുപക്ഷവും അടുത്ത 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യും. അന്തിമ കരാര്‍ വരുന്നതുവരെ നിലവിലെ ആണവനില നിലനിര്‍ത്തും. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്നു സമ്മതിച്ചതായും സമാധാന കരാറിന്റെ കരടില്‍ വ്യക്തക്കിയിരുന്നു. ഇതില്‍ ഏതൊക്ക യാഥാര്‍ഥമായി എന്ന് കണ്ട് തന്നെ അറിയണം.

ഇറാന്റെ എണ്ണയ്ക്കുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധവും നിശ്ചിത കാലത്തേക്ക് യു.എസ് പിന്‍വലിക്കും. ഇറാന് എണ്ണ കയറ്റുമതി തുടരാനും വരുമാനം ഉണ്ടാക്കാനും സാധിക്കും. വിദേശത്ത് മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ യു.എസ് വിട്ടുനല്‍കും. ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ ഫണ്ട് ഇത്തരത്തില്‍ ഇറാന് ലഭിക്കും. നേരിട്ടുള്ള പണക്കൈമാറ്റം, പ്രാദേശിക രാജ്യങ്ങളുമായുള്ള സഹകരണം, സാമ്പത്തിക ക്രെഡിറ്റ് ലൈനുകള്‍ നീട്ടിനല്‍കല്‍ എന്നിവയിലൂടെയാണിത്.

Post a Comment

Previous Post Next Post
Join Our Whats App Group