Join News @ Iritty Whats App Group

കണ്ണൂരില്‍ നിര്‍ത്തിവെച്ച അന്താരാഷ്ര്‌ട വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

കണ്ണൂരില്‍ നിര്‍ത്തിവെച്ച അന്താരാഷ്ര്‌ട വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു


ശ്‌ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ നിര്‍ത്തിവച്ച ഗള്‍ഫ്‌ രാജ്യങ്ങളി ലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും.

എയര്‍ഇന്ത്യ എക്‌സ്പ്രസ്‌, ഇന്‍ഡിഗോ കമ്പനികളുടെ സര്‍വീസുകളാണ്‌ പുനരാരംഭിക്കുന്നത്‌. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ 23 മുതല്‍ ആരംഭിക്കും. രാവിലെ 7.45ന്‌ പുറപ്പെട്ട്‌ 10.05ന്‌ അബുദാബിയിലെത്തും. തിരികെ പ്രാദേശികസമയം 11.05ന്‌ പുറപ്പെട്ട്‌ വൈകുന്നേരം 4.35ന്‌ കണ്ണൂരില്‍ തിരിച്ചെത്തും. ഇന്‍ഡിഗോയുടെ അബുദാബിയിലേക്കുള്ള പ്രതിദിന സര്‍വീസ്‌ 25ന്‌ തുടങ്ങും. രാവിലെ 10.15ന്‌ കണ്ണൂരില്‍ നിന്ന്‌ തിരിച്ച്‌ 2.25ന്‌ അബുദാബിയിലെത്തും. തിരികെ പ്രാദേശിക സമയം 1.25ന്‌ പുറപ്പെട്ട്‌ വൈകുന്നേരം 6.50ന്‌ കണ്ണൂരിലെത്തും. ഫു ജൈറയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസും 25ന്‌ പുനരാരംഭിക്കും. രാത്രി 9.30ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ 11.35 ന്‌ ഫുജൈറയിലെത്തും. തിരിച്ച്‌ വൈകുന്നേരം 4.05ന്‌ പുറപ്പെട്ട്‌ രാവിലെ 9.15ന്‌ കണ്ണൂരിലെത്തും. ദോഹയിലേക്കുള്ള സര്‍വീസ്‌ ജൂലൈ എട്ടു മുതല്‍ തുടങ്ങും. ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ്‌ സര്‍വീസ്‌. രാത്രി 8.15ന്‌ കണ്ണൂരില്‍ നിന്ന്‌ പുറപ്പെട്ട്‌ 10ന്‌ ദോഹയിലെത്തും. തിരികെ 11ന്‌ പുറപ്പെട്ട്‌ പുലര്‍ച്ചെ 5.45ന്‌ കണ്ണൂരില്‍ എത്തിച്ചേരും. ആഭ്യന്തര സെക്‌ടറില്‍ ബംഗളൂരുവിലേക്കുള്ള സര്‍വീസ്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ 23 മുതല്‍ പുനരാരംഭിക്കും.

ആഴ്‌ചയില്‍ രണ്ടു ദിവസമാണ്‌ സര്‍വീസ്‌. ഇന്‍ഡിഗോയുടെ കണ്ണൂര്‍ഹൈദരാബാദ്‌ സര്‍വീസും ജൂലൈ അഞ്ചു മുതല്‍ തുടങ്ങും. ആഴ്‌ചയില്‍ അഞ്ചു ദിവസമാ ണ്‌ സര്‍വീസ്‌ നടത്തുക. എയര്‍ ബസ്‌ എ320 നിയോ വിമാനമാണ്‌ സര്‍വീസിന്‌ ഉപയോഗിക്കു ന്നത്‌. കണ്ണൂരില്‍ നിന്ന്‌ നിര്‍ത്തി വച്ച 80 ശതമാനം സര്‍വീസുകളും ജൂലൈയില്‍ പുനരാരംഭിക്കും. ഇതിനിടയില്‍ അതേ സമയം ആഭ്യന്തര സര്‍വീസുകളില്‍ കുറവ്‌ വരുത്താന്‍ ഒരുങ്ങുകയാണ്‌ എയര്‍ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും.

വിമാന ഇന്ധനത്തിന്റെ വില വര്‍ധിച്ചതും യുദ്ധം മൂലമുള്ള പ്രതിസന്ധിയും കണക്കിലെടുത്താണ്‌ സര്‍വീസുകളുടെ എണ്ണം കുറയ്‌ക്കുന്നത്‌. ഇന്‍ഡിഗോ കണ്ണൂര്‍ബെംഗളൂരു സെക്‌ടറിലുള്ള മൂന്നാമത്തെ സര്‍വീസ്‌ 16 മുതല്‍ നിര്‍ത്തും. കണ്ണൂര്‍ഡല്‍ഹി സെക്‌ടറിലെ പ്രതിദിന സര്‍വീസ്‌ ആഴ്‌ചയില്‍ മൂന്നു ദിവസമായി ചുരുക്കും. ജൂലായ്‌ ഒന്നു മുതലാണ്‌ ഇന്‍ഡിഗോ ഡല്‍ഹി സര്‍വീസ്‌ കുറയ്‌ക്കുന്നത്‌. ബെംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസ്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ അവസാനിപ്പിച്ചു.പ്രതിസന്ധി തുടര്‍ന്നാല്‍ അന്താരാഷ്ര്‌ട സര്‍വീസുകളുടെ എണ്ണത്തിലും കുറവു വരുത്തിയേക്കും.ടിക്കറ്റ്‌ നിരക്കുകള്‍ വര്‍ധിക്കാനും ഇത്‌ ഇടവരുത്തും.

Post a Comment

Previous Post Next Post
Join Our Whats App Group