Join News @ Iritty Whats App Group

മട്ടന്നൂരില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പലതും നോക്കുകുത്തി

മട്ടന്നൂരില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ പലതും നോക്കുകുത്തി


ട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച്‌ കാമറകള്‍ പലതും നോക്കുകുത്തിയാവുന്നു.

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകളുമായി മട്ടന്നൂർ നഗരസഭ. 'തേർഡ് ഐ' എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.

വലിച്ചെറിയല്‍ മുക്തനഗരം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് കാമറകള്‍ സ്ഥാപിച്ചത്. നഗരസഭയിലെ 35 വാർഡുകളിലായി 51 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, മട്ടന്നൂർ നഗരസഭ ആരോഗ്യ വിഭാഗം പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് സ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെയാണ് കാമറകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്.

കാമറകള്‍ സ്ഥാപിച്ചതോടെ ഇത്തരം സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് തടയുവാൻ കഴിഞ്ഞെങ്കിലും ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ തന്നെ കാമറകളില്‍ പലതും മിഴിയടക്കാൻ തുടങ്ങി.
നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഭൂരിഭാഗം നിരീക്ഷണ കാമറകളും പ്രവർത്തനരഹിതമാണെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധനയിലും കണ്ടെത്തുകയുണ്ടായി.

ലക്ഷ്യം തെറ്റി പദ്ധതി

കാമറകളുടെ പ്രവർത്തനക്കുറവ് മൂലം പദ്ധതി ലക്ഷ്യം കാണാത്ത അവസ്ഥയിലാണ്. കാമറകള്‍ സ്ഥാപിച്ച സർക്കാർ സ്ഥാപനമായ സില്‍ക്ക് ഇപ്പോള്‍ തിരിഞ്ഞു നോക്കാതെ അവസ്ഥയിലാണ്. മുഴുവൻ നിരീക്ഷണ കാമറകളും അടിയന്തരമായി പരിശോധിച്ച്‌, അവയിലെ തകരാറുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സില്‍ക്ക് അധികൃതർക്ക് കത്ത് നല്‍കിയെങ്കിലും സില്‍ക്കിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group