Join News @ Iritty Whats App Group

‘നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ’, രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

‘നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ’, രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ


രാഹുൽഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി എന്ന് മുൻ മന്ത്രി കെ എൻ ബാലഗോപാൽ. രാഹുൽഗാന്ധി നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ. അത് പാർലമെന്റിൽ കണ്ടതാണല്ലോ എന്നും അദ്ദേഹം പറഞ്ഞു.

‘രാഹുൽ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട. രാഹുൽഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി. രാഹുൽഗാന്ധി നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ. അത് നമ്മൾ പാർലമെന്റിൽ കണ്ടതാണല്ലോ’ കെ എൻ ബാലഗോപാൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇൻഡ്യ സഖ്യ യോഗത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസ് പുറത്തുവിതീരുന്നു. ഇതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. പിണറായി വിജയനെ ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടാൽ അതിന് താൻ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുൽ പ്രസംഗിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group