Join News @ Iritty Whats App Group

‘മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല’; ടിപി രാമകൃഷ്ണൻ

‘മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല’; ടിപി രാമകൃഷ്ണൻ


മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പിണറായി വിജയൻ്റെ മകൾ വീണയുടെ കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

‘മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണ്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. പക്ഷേ അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള നീക്കമാണ് നടക്കുന്നത്. കേസ് സിപിഎമ്മിനെതിരെ പ്രയോഗിക്കുന്നതാണ് പ്രശ്നം’:- ടിപി രാമകൃഷ്ണൻ പറഞ്ഞു.

അതേസമയം മദ്യനയ വിവാദത്തിലും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു. മദ്യ മുതലാളിമാർക്ക് പണം ഉണ്ടാക്കാനായിരുന്നു സർക്കാർ നീക്കമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം ആണെങ്കിലും സ്പിരിറ്റ് ഉപയോഗിച്ചാൽ നികുതി ചുമത്തും എന്നായിരുന്നു എൽഡിഎഫ് നിലപാട്. മദ്യ മുതലാളിമാരുടെ സമ്മർദം ഉണ്ടായിട്ടും അന്ന് വഴങ്ങിയിരുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group