Join News @ Iritty Whats App Group

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ


എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊതുമുതലായ കയർ അറുത്തതിലൂടെ 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആറില്‍ പറയുന്നു.

സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരായ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയായിരുന്നു സംഭവം. മാര്‍ച്ചിനിടെ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

‘ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചു തരാമെന്ന് പറഞ്ഞ് ആക്ഷേപിച്ചു’വെന്നും എഫ്ഐആറിൽ പറയുന്നു. ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും എഫ്ഐആറിൽ പരാമർശം.

എസ്എഫ്ഐ സമരത്തിലെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ല. ലാത്തിയും തോക്കുമുള്ള അവർക്ക് എന്തിനാണ് ബ്ലേഡെന്നും അദ്ദേഹം ചോദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group